Breaking News

‘പരമ്പരാഗത മാര്‍ക്കറ്റ് എക്‌സിബിഷന്‍ ഉമ്മു സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഇന്ന് തുടങ്ങും

ദോഹ:മുനിസിപ്പാലിറ്റി മന്ത്രാലയവും ഹസാദ് ഫുഡ് കമ്പനിയും ഉമ്മുസലാല്‍ വിന്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘധടിപ്പിക്കുന്ന ‘പരമ്പരാഗത മാര്‍ക്കറ്റ് എക്‌സിബിഷന്റെ’ ഉദ്ഘാടനം ഉമ്മു സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഇന്ന് നടക്കും.

‘പരമ്പരാഗത മാര്‍ക്കറ്റ്’ എക്‌സിബിഷന്‍ ഡിസംബര്‍ 5 മുതല്‍ 2024 ഡിസംബര്‍ 14 വരെ 10 ദിവസം നീണ്ടുനില്‍ക്കും. പരമ്പരാഗത ഫര്‍ണിച്ചറുകള്‍, പരവതാനികള്‍, എണ്ണകള്‍, ഈന്തപ്പഴങ്ങള്‍, പെര്‍ഫ്യൂമുകള്‍ തുടങ്ങി നിരവധി ഖത്തരി പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കും. സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പ്രാദേശിക ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള സംരംഭമാണിത്.

Related Articles

Back to top button
error: Content is protected !!