Breaking News

പുതുവല്‍സരാഘോഷം കണക്കിലെടുത്ത് ഇന്നത്തെ ദോഹ മെട്രോയുടെ പ്രവര്‍ത്തന സമയം നീട്ടി

ദോഹ: ദോഹ മെട്രോയും ലുസൈല്‍ ട്രാമും പുതുവത്സര ആഘോഷങ്ങള്‍ക്കായി ഡിസംബര്‍ 31-ന് ദീര്‍ഘിപ്പിച്ച സര്‍വീസ് സമയം പ്രഖ്യാപിച്ചു.
പടക്കങ്ങള്‍, ഡ്രോണ്‍ ഷോ, ഡിജെ പ്രകടനങ്ങള്‍, മറ്റ് ആവേശകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ ഡിസംബര്‍ 31 ന് ലുസൈല്‍ സിറ്റി പരിപാടികള്‍ സംഘടിപ്പിക്കുന്നത് കണക്കിലെടുത്താണിത്.

ഒരു സോഷ്യല്‍ മീഡിയ അപ്ഡേറ്റ് അനുസരിച്ച് ഇന്നത്തെ മെട്രോ സേവനം ജനുവരി 1 പുലര്‍ച്ചെ 2 മണി വരെ തുടരും.
ലുസൈല്‍ ബൊളിവാര്‍ഡിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ലുസൈല്‍ ക്യുഎന്‍ബി സ്റ്റേഷനിലേക്ക് റെഡ് ലൈന്‍ എടുക്കാം, തുടര്‍ന്ന് അഞ്ച് മിനിറ്റ് നടന്ന് വേദിയിലെത്താം.

Related Articles

Back to top button
error: Content is protected !!