Uncategorized
പ്രവാസി ഭാരതിയുടെ ഇടപെടലുകള്‍ മാതൃകാപരം . പിണറായി വിജയന്‍
ദോഹ. ലോകമെമ്പാടുമുള്ള പ്രവാസി ഭാരതീയരെ ഒരുമിപ്പിക്കാനും അവരുടെ നേട്ടങ്ങളെ പ്രോല്‍സാഹിപ്പിക്കാനും പ്രവാസി ഭാരതിയുടെ ഇടപെടലുകള്‍ മാതൃകാപരമാണെന്ന് കേരള മുഖ്യ മന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. എന്‍.ആര്‍. ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തി മൂന്നാമത് പ്രവാസി ഭാരതി കേരള ദിനാഘോഷത്തിനായി നല്‍കിയ സന്ദേശത്തിലാണ് മുഖ്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. ജനുവരി 9 , 10 തിയ്യതികളില്‍ തിരുവനന്തപുരത്താണ് ഇരുപത്തിമൂന്നാമത് പ്രവാസി ഭാരതി ദിനാഘോഷപരിപാടികള്‍ നടക്കുന്നത്.