ദോഹയിലെ യുഎന്‍ ഹൗസില്‍ അറബി ഭാഷാ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു
ദോഹ: ദോഹയിലെ യുഎന്‍ ഹൗസില്‍ അറബി ഭാഷാ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ക്കും യെമനുമായുള്ള യുനെസ്കോ റീജിയണല്‍ ഓഫീസാണ് ദോഹയിലെ ഐക്യരാഷ്ട്രസഭാ ഹൗസില്‍ അറബി ഭാഷയെക്കുറിച്ചുള്ള ഒരു സാംസ്കാരിക പരിപാടി സംഘടിപ്പിച്ചത്.
അറബ് മേഖലയ്ക്കും ലോകത്തിനും ഇടയില്‍, പ്രത്യേകിച്ച് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്കും അറബി ഭാഷയിലൂടെ ആശയവിനിമയം നടത്തുക എന്ന പ്രമേയത്തോടെ, സാംസ്കാരിക മന്ത്രാലയം, ഖത്തര്‍ നാഷണല്‍ കമ്മീഷന് ഫോര്‍ എഡ്യൂക്കേഷന്‍, കള്‍ച്ചര്‍ ആന്‍ഡ് സയന്‍സ്, ഗ്രീന്‍ സോണ്‍ ഫൗണ്ടേഷന് എന്നിവയുമായി സഹകരിച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചത്. എല്ലാ വര്‍ഷവും ഡിസംബര്‍ 18 ന് ആഘോഷിക്കുന്നതും ആഴ്ചകളോളം നീണ്ടുനില്ക്കുന്നതുമായ ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ചാണിത്.
മനുഷ്യ സാംസ്കാരിക, ഭാഷാ വൈവിധ്യത്തിന് അറബി ഭാഷയുടെ നിരവധി സംഭാവനകള്‍ പരിപാടി എടുത്തുകാണിച്ചു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായും സൗഹൃദം സ്ഥാപിക്കുന്നതിനുള്ള ഒരു അവശ്യ സ്രോതസ്സാണ് അറബി ഭാഷയെന്ന് പരിപാടി വിലയിരുത്തി.