Breaking News
‘കണ്‍ട്രി ബുച്ചര്‍ ബോയ്’ ബീഫ് പെപ്പറോണി ഉല്‍പ്പന്നം ഖത്തര്‍ ഇറക്കുമതി ചെയ്യുന്നില്ല
ദോഹ: യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ (യുഎഇ) നിന്ന് ഉത്ഭവിച്ചതും 2025 മാര്‍ച്ച് 1 ന് കാലാവധി അവസാനിക്കുന്നതുമായ ‘കണ്‍ട്രി ബുച്ചര്‍ ബോയ്’ ബീഫ് പെപ്പറോണി ഉല്‍പ്പന്നം പ്രാദേശിക വിപണിയിലേക്ക് ഇറക്കുമതി ചെയ്യുന്നില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയയുടെ മലിനീകരണം കാരണം മുകളില്‍ പറഞ്ഞ ഉല്‍പ്പന്നം തിരിച്ചുവിളിക്കുന്നതിനെക്കുറിച്ച് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ഉല്‍പ്പന്നം നേരിട്ട് ഇറക്കുമതി ചെയ്തിട്ടുണ്ടെങ്കില്‍, അത് കഴിക്കുന്നത് ഒഴിവാക്കാനും അത് ഉടനടി നശിപ്പിക്കാനും മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.