Uncategorized

കാസറഗോഡ് മുസ് ലിം ജമാഅത്ത് ഖത്തറിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന് തുടക്കമായി

ദോഹ : സേവന പാതയില്‍ അഞ്ചു പതിറ്റാണ്ട് പൂര്‍ത്തീകരിക്കുന്ന കാസറഗോഡ് മുസ് ലിം ജമാഅത്ത് ഖത്തര്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ദോഹ ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി ജനബാഹുല്യം കൊണ്ട് മികവുറ്റതായി.

പരിപാടി ജമാഅത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായിരുന്ന സി എ അബൂബക്കര്‍ ചെങ്കളയുടെ നിര്യാണത്തിലുള്ള അനുശോചനവും പ്രാര്‍ത്ഥനയും നടത്തി. പ്രസിഡന്റ് ലുഖ്മാന്‍ തളങ്കരയുടെ അധ്യക്ഷതയില്‍ ആദം കുഞ്ഞി തളങ്കര സ്വാഗതം ആശംസിച്ചു. വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തിന്റെ കീഴില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. ഈ കാലയളവില്‍ ജമാഅത്ത് സംഘടിപ്പിച്ച പരിപാടികളെ സദസ്സിന് മുമ്പാകെ ജമാഅത്തിന്റെ നല്‍വഴികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സ്വാഗത സംഘം ചെയര്‍മാന്‍ യുസുഫ് ഹൈദര്‍ വിശദീകരിച്ചു. സിജി ഹ്യൂമന്‍ റിസോര്‍സ് അംഗം നിസാര്‍ പെര്‍വാഡ് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സിന് നേതൃത്വം നല്‍കി. സമകാലിക സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട വിഷയത്തെ ആസ്പദമാക്കി അദ്ദേഹം സംസാരിച്ചു. പരിപാടിയില്‍ സാദിഖ് പാക്യര, സമീര്‍ ഉടുമ്പുതല, സിദ്ദിഖ് മണിയമ്പാറ, നാസര്‍ കൈതക്കാട്, സഗീര്‍, അബ്ദുല്‍ കയ്യും മാളിക എന്നിവര്‍ അതിഥികളായി പങ്കെടുത്തു. മന്‍സൂര്‍ മുഹമ്മദ്, അബ്ദുള്ള ത്രീസ്റ്റാര്‍, ഹാരിസ് പി എസ്, റഫീഖ് കുന്നില്‍, ഹാരിസ് എരിയാല്‍, അലി ചെരൂര്‍, ബഷീര്‍ ചെര്‍ക്കള, ഫൈസല്‍ ഫില്ലി, ബഷീര്‍ കെ എഫ് സി, ഷാകിര്‍ കാപ്പി, ഹാരിസ് ചൂരി, അഷ്റഫ് കുളത്തുങ്കര, ജാഫര്‍ കല്ലങ്ങാടി, ഷാനിഫ് പൈക, ജാഫര്‍ പള്ളം, റിസ്വാന്‍ പള്ളം, സാബിത്ത് തുരുത്തി, മഹ്റൂഫ്, മഹമൂദ് മാര, മഹ്ഫൂസ്, ഷകീബ് എം പി, അര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. ട്രഷറര്‍ ബഷീര്‍ സ്രാങ്ക് നന്ദി ആശംസിച്ചു.

Related Articles

Back to top button
error: Content is protected !!