
സൗത്ത് കൊറിയയെ തകര്‍ത്ത് ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
റഷാദ് മുബാറക്
ദോഹ. 974 സ്‌റ്റേഡിയത്തിലെ അവസാന ലോകകപ്പ് മല്‍സരത്തില്‍ സൗത്ത് കൊറിയയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ലോകകപ്പിന്റെ ഒരു എഡിഷനില്‍ ടീമിലെ ഗോള്‍ കീപ്പര്‍മാരുള്‍പ്പടെ 26 അംഗങ്ങളേയും മല്‍സരത്തിലിറക്കുന്ന ആദ്യ ടീമെന്ന ചരിത്രം സൃഷ്ടിച്ചാണ് ബ്രസീല്‍ ഇന്നലെ കളിയവസാനിപ്പിച്ചത്.