
ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകളെ അമിതമായി ആശ്രയിക്കുന്നത് തലച്ചോറിലെ മെമ്മറി ദുര്‍ബലമാക്കിയേക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: നിത്യ ജീവിതത്തില്‍ വിവരങ്ങള്‍ വീണ്ടെടുക്കുന്നതിന് ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകളെ അമിതമായി ആശ്രയിക്കുന്നത് തലച്ചോറിലെ മെമ്മറി ദുര്‍ബലമാക്കിയേക്കും ഗവേഷകന്‍. അപ്ലൈഡ് ബ്രെയിന്‍ സയന്‍സില്‍ വിദഗ്ധനായ ഡോ. ജാമില്‍ ബബ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തര്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാര്യങ്ങളും ഗൂഗിള്‍ നല്‍കുമെന്ന ധാരണ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഹ്യൂമന്‍ മെമ്മറി വര്‍ക്കിന്റെ ഉപയോഗക്കുറവ് അതിന്റെ അപചയത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.