Local News
പ്രവാസികള്‍ ജന്മനാടിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കണം : അഡ്വ. ആര്‍. സനല്‍കുമാര്‍
![](https://internationalmalayaly.com/wp-content/uploads/2025/02/PRAVSI-1120x747.jpg)
ദോഹ. പ്രവാസികള്‍ ജന്മനാടിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് കേരള സ്റ്റേറ്റ് കോപറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡ് വൈസ് പ്രസിഡണ്ട് അഡ്വ. ആര്‍. സനല്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ടാ) യുടെ നേതൃത്വത്തില്‍ വക്രയിലുള്ള, റോയല്‍ പാലസ് ഹോട്ടലില്‍ നടന്ന കടുംബ സംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോട്ടാ പ്രസിഡണ്ട് ജിജി ജോണ്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍, തോമസ് കുര്യന്‍ സ്വാഗതവും, സെക്രട്ടറി റെജി കെ. ബേബി നന്ദിയും പറഞ്ഞു.
ഫോട്ടാ രക്ഷാധികാരി ജോണ്‍ സി എബ്രഹാം, വൈസ് പ്രസിഡണ്ട് കുരുവിള ജോര്‍ജ്, അനീഷ് ജോര്‍ജ് മാത്യു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ദീപക് ആശാരിയുടെ നേതൃത്വത്തില്‍ കലാപരിപാടികളും നടന്നു