Local News
തീരം കാക്കാന്‍ പ്രവാസത്തിന്റെ ഐക്യദാര്‍ഢ്യം
ദോഹ. എടവനക്കാട് തീര പ്രദേശങ്ങളില്‍ നേരിട്ട് കൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ക് വേഗത്തില്‍ പരിഹാരം കാണണം എന്ന ആവശ്യമുയര്‍ത്തി ജനകീയ സമരസമിതി നടത്തിയ മനുഷ്യ ചങ്ങലക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എടവനകാട് മഹല്ല് അസോസിയേഷന്‍ ഐക്യദാര്‍ഢ്യ ചങ്ങല സംഘടിപ്പിച്ചു.
എടവനകാട് മഹല്ല് അസോസിയേഷന്‍ പ്രസിഡന്റ് അനീഷ് പരിപാടി ഉല്‍ഘാടനം ചെയ്തു. തീരദേശവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരങ്ങള്‍ എത്രയും പെട്ടന്ന് ഉണ്ടാകേണ്ടതുണ്ട്. അതിനു വേണ്ടി ജനകീയ സമരസമിതി നടത്തുന്ന എല്ലാ പരിപാടികള്‍ക്കും പ്രവാസലോകത്തിന്റെ പിന്തുണ ഉണ്ടാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
പരിപാടിക്ക് ഇമ സെക്രട്ടറി അഷിക്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഫ്‌സല്‍ ഇസ്സുദ്ദീന്‍, അജ്മല്‍ അക്ബര്‍, അസീസ്,ഫഹദ്, നിറാസ്,സലീം, ഷഫീക്ക് ജെസില്‍, ഇസ്സുദ്ദീന്‍, സൂറൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി