Local News
ഐസിബിഎഫ് ഇന്‍ഷുറന്‍സ് -സഹായഹസ്തവുമായി കുവാഖ്

ദോഹ: ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖ് തങ്ങളുടെ സാമൂഹ്യക്ഷേമ പദ്ധതിയായ കുവാഖ് അസിസ്റ്റന്‍സ് ഫോര്‍ റീലീഫ് ആന്റ് എംപവര്‍മെന്റിന്റെ ഭാഗമായി താഴ്ന്ന വരുമാനക്കാരായ സഹോദരങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ഐസിബിഎഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ ആദ്യഘട്ട ഉദ്ഘാടനം കാഞ്ചാനി ഹാളില്‍ നടന്നു. ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ അപേക്ഷാ ഫോമുകള്‍ കുവാഖ് ഭാരവാഹികളില്‍ നിന്ന് ഏറ്റുവാങ്ങി. കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത്, ട്രഷറര്‍ ആനന്ദജന്‍, വെല്‍ഫയര്‍ സെക്രട്ടറി അമിത്ത് രാമകൃഷ്ണന്‍, ഐസിബിഫ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, കുവാഖ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.