ഗ്ലോബല്‍ സോഫ്റ്റ് പവര്‍ ഇന്‍ഡക്‌സ് 2025 ല്‍ ഖത്തര്‍ ആഗോളതലത്തില്‍ ഇരുപത്തിരണ്ടാമത്

ദോഹ: 173,000 ബിസിനസ് നേതാക്കള്‍, നയരൂപകര്‍ത്താക്കള്‍, സിവില്‍ സൊസൈറ്റി വ്യക്തികള്‍ എന്നിവരുടെ ഉള്‍ക്കാഴ്ചകളുടെ അടിസ്ഥാനത്തില്‍ 193 രാജ്യങ്ങളെ വിലയിരുത്തുന്ന ഗ്ലോബല്‍ സോഫ്റ്റ് പവര്‍ ഇന്‍ഡക്‌സ് 2025 ല്‍ ഖത്തര്‍ ആഗോളതലത്തില്‍ 22-ാം സ്ഥാനവും അറബ് ലോകത്ത് മൂന്നാം സ്ഥാനവും നേടി.
ബ്രാന്‍ഡ് ഫിനാന്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, ആഗോള സ്വാധീനം അളക്കുന്ന ഉപകരണമായ ഖത്തറിന്റെ നേഷന്‍ ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയം 270 ബില്യണ്‍ ഡോളറില്‍ മാറ്റമില്ലാതെ തുടരുന്നുവെന്ന് പറയുന്നു.