മന്നലംകുന്ന് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

ദോഹ. മന്നലംകുന്ന് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃതത്തില്‍ മാര്‍ച്ച് 22 ശനിയാഴ്ച അരോമ റെസ്റ്റോറന്റ് ഹിലാലില്‍ വെച്ച് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. സെക്രട്ടറി മുഹമ്മദ് യൂസഫ് സ്വാഗതം പറയുകയും പ്രസിഡന്റ് ലാല്‍മോന്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഇഫ്താര്‍ മീറ്റ് ഉത്ഘാടനം ചെയ്തു. ഇഫ്താര്‍ സംഗമത്തിന് ആശംസ അറിയിക്കുവാനായി ഖത്തര്‍ ഇന്ത്യന്‍ കമ്യൂണിറ്റി ലീഡേഴ്‌സ് സനിഹിതരായിരുന്നു .
ഇന്‍കാസ് ഖത്തര്‍- പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, വാം ഹൗസ് ട്രേഡിംഗ് എംഡി ഹേമന്ത്, ക്യൂ ബോക്‌സ് എംഡി – നിഷാം ഇസ്മായില്‍,ചാവക്കാട് പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ്- കബീര്‍ തെരുവത്ത്, ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ അഡൈ്വസറി ചെയര്‍മാന്‍ – ഷെഹീം മേപ്പാട്ട്, തൃശൂര്‍ ജില്ല സൗഹൃദവേദി വൈസ് പ്രസിഡന്റ് – കരിപ്പായി തോമസ്, ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ പ്രസിഡന്റ്- താജു ചിറകുഴി, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ്- ഓമനക്കുട്ടന്‍, ഇന്ത്യ മീഡിയ ഫോറം- ജനറല്‍ സെക്രട്ടറി- ഷഫീഖ്, ഇന്ത്യ മീഡിയ ഫോറം- ട്രഷറര്‍- ആര്‍ ജെ രതീഷ്, റേഡിയോ മലയാളം 98.6- ഡെപ്യൂട്ടി ജിഎം- നൗഫല്‍ അബ്ദുല്‍ റഹ്‌മാന്‍,
നസീം അല്‍ റബീഹ്- പിആര്‍ഒ- സന്ദീപ്, മീഡിയ പെന്‍ സിഇഒ- ബിനു കുമാര്‍, മജസ്റ്റിക് പ്രസിഡന്റ് – നിഹാദ് അലി, 98.6 എഫ്എം ഡിജിറ്റല്‍ ഡിസൈനര്‍- ഫഹദ് ചോക്കു, മുഹമ്മദ് ഷാനവാസ് എന്നിവര്‍ ഇഫ്താര്‍ മീറ്റിന് ആശംസകള്‍ നേര്‍ന്നു.
ഒപ്പം സമീപ പ്രദേശങ്ങളിലെ വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. വെല്‍ഫെയര്‍ അസോസിയേഷന്റെ മുഴുവന്‍ പ്രവര്‍ത്തകരുടെ സാനിധ്യം ഇഫ്താര്‍ മീറ്റിനെ കൂടുതല്‍ വര്‍ണ്ണാഭമാക്കി. മീറ്റില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും ട്രഷറര്‍ ഇര്‍ഫാന്‍ ഉള്‍ ഹഖ് നന്ദി അറിയിച്ചു.