അന്താരാഷ്ട്ര സന്ദര്‍ശകരെ ആകര്‍ഷിച്ച് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഇന്‍ഡോര്‍ ഗാര്‍ഡന്‍ : ഓര്‍ച്ചാഡ്

അമാനുല്ല വടക്കാങ്ങര
ദോഹ. സന്ദര്‍ശകരെ ആകര്‍ഷിച്ച് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഇന്‍ഡോര്‍ ഗാര്‍ഡന്‍ ഓര്‍ച്ചാഡ് . എയര്‍പോര്‍ട്ട് വിപുലീകരണത്തിന്റെ ഭാഗമായി പ്രകൃതി സൗന്ദര്യവും സംരക്ഷണവും ഉദ്‌ഘോഷിച്ച് നിര്‍മിച്ച വിമാനത്താവളത്തിന്റെ പുതിയ പൂന്തോട്ട സവിശേഷതയായ ദി ഓര്‍ച്ചാര്‍ഡ് സ്വദേശികളേയും വിദേശികളേയും സന്ദര്‍ശകരേയും ഒരു പോലെയാകര്‍ഷിക്കുകയാണ് .

എയര്‍പോര്ട്ടിന്റെ വടക്കന്‍ ഭാഗത്തേക്കുള്ള വിപുലീകരണത്തോടെയാണ് 10,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വിശാലമായ ഇന്‍ഡോര്‍ ട്രോപ്പിക്കല്‍ ഗാര്‍ഡന്‍, ദി ഓര്‍ച്ചാര്‍ഡ് എന്നറിയപ്പെടുന്ന പൂന്തോട്ടം സജ്ജീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ചെടികളും പൂക്കളും കണ്ണിന് കുളിര്‍മ നല്‍കുന്നതാണ് .

സന്ദര്‍ശകരുടെ സൗകര്യാര്‍ഥം ഈ പ്രദേശത്ത് 11,720 ചതുരശ്ര മീറ്റര്‍ അധിക റീട്ടെയില്‍ സ്ഥലവും ഭക്ഷണ-പാനീയ ഔട്ട്‌ലെറ്റുകളും ഉണ്ട്. വിശാലമായ പൂന്തോട്ടത്തിലൂടെ ഉലാത്താനും ഇരിക്കാനും ഫോട്ടോയെടുക്കാനുമൊക്കെ സൗകര്യമുണ്ട്.