കാല ചക്രം

ആരതി ജിജിത്ത്
രാത്രിയുടെ യാമത്തിനു ഇന്ന് ഭ്രാന്തേറ്റിരിക്കുന്നു
വെളിച്ചം നിഴലിലേക്കും, നിഴല്‍ വെളിച്ചത്തിലേക്കും ചേക്കേറുന്നു
വിശപ്പും, ക്ഷമയും നശിച്ച ഒരാത്മാവ് അതിന്റെ
ഉറവിടം തേടി അലയുന്നു
ഭൂതകാലം അതിന്റെ ചിറകുകള്‍
വെട്ടിയരിയുന്നു
കാറ്റും മഴയും വെമ്പല്‍ കൊണ്ട് അതിന്റെ മേനിയെ അലോസരപ്പെടുത്തുന്നു
ദേഹമാസകലം മുറിവേറ്റു കൊണ്ട് വര്‍ത്തമാന കാലം
കിടന്നു വിറയ്ക്കുന്നു
കരിയിലകള്‍ ഉണങ്ങി ചുരുണ്ടു കൊണ്ട്
അതിന്റെ ശവ കല്ലറ തേടുന്നു
കാല ചക്രം അപ്പോളും
സമയമെന്ന തൂലികയെ നോക്കി കാലടി ഏന്തുന്നു