Uncategorized

കൊതിപ്പിക്കുന്ന ജോര്‍ജിയന്‍ തെരുവുകളിലേക്ക് ഉല്ലാസ യാത്രയൊരുക്കി ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ്

ദോഹ : മരുഭൂമിയിലെ കൊടും വേനലിന്റെ കഠിനമായ ദിനങ്ങള്‍ക്കിടയില്‍ ആശ്വാസമായി, ബലിപെരുന്നാള്‍ അവധി അവിസ്മരണീയമാക്കുവാന്‍ ഖത്തറില്‍ നിന്നും കൊതിപ്പിക്കുന്ന ജോര്‍ജിയന്‍ തെരുവുകളിലേക്ക് ഉല്ലാസ യാത്രയൊരുക്കി ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ്.

പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന പ്രകൃതി രമണീയമായ രാജ്യമാണ് ജോര്‍ജിയ. ജോര്‍ജിയന്‍ തലസ്ഥാനമായ തിബിലിസി ആധുനികവും പൗരാണികവുമായ ചരിത്രസ്മൃതികളാല്‍ ധന്യമാണ്. തിബിലിസി സിറ്റി ടൂറിലൂടെയാണ് യാത്ര ആരംഭിക്കുക. തുടര്‍ന്ന് തിബിലിസി നഗരത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ തസ്മിന്‍ദ പാര്‍ക്കിലേക്കാണ് പോവുക. സമുദ്ര നിരപ്പില്‍ നിന്നും 770 മീറ്റര്‍ ഉയരത്തിലുള്ള ചരിത്രവും പാരമ്പര്യവും പറയുന്ന 100 ഹെക്ടര്‍ വിശാലമായ പാര്‍ക്കാണിത്. തൊട്ടടുത്ത ചൊങ്കന്‍ഡസയേയും തസ്മിന്‍ദയേയും കൂട്ടിയോജിപ്പിക്കുന്ന റോപ് വേയിലൂടെയുള്ള യാത്ര ഏത് പ്രായക്കാരേയും കൊതിപ്പിക്കുന്നതാണ്.

ജോര്‍ജിയന്‍ മിലിട്ടറി ഹൈവേയിലുള്ള ഗുദാവുരി സമുദ്ര നിരപ്പില്‍ നിന്നും 2000 മീറ്റര്‍ ഉയരത്തിലുളള മലമടക്കുകളാണ്. ജോര്‍ജിയ മുഴുവന്‍ ഒരു വിഹഗ വീക്ഷണം നടത്താനും പ്രകൃതിയുടെ മനോഹാരിത കണ്‍ കുളിര്‍ക്കെ കാണാനും ഗുദാവുരി യാത്ര സഹായകമാകും.

കിസ്ബഗി, ഗോറി തുടങ്ങിയ നഗരങ്ങളും ചരിത്രത്തിന്റെ കുറേ ഏടുകളാണ് യാത്രക്കാരന് മുന്നില്‍ അനാവരണം ചെയ്യുക.

ജോസഫ് സ്റ്റാലിന്റെ പ്രസ്സും പ്രതിമയും മ്യൂസിയവുമൊക്കെ മാനവ നവോത്ഥാന ചരിത്രത്തിലെ തിളക്കമാര്‍ന്ന കുറേ പാഠങ്ങള്‍ പകര്‍ന്നു നല്‍കും. ഗ്രാമീണതയും ആധുനികതയും കൈകോര്‍ക്കുന്ന ജോര്‍ജിയന്‍ നഗരങ്ങളും ഗ്രാമങ്ങളും എത്ര കണ്ടാലും മതിവരാത്ത സ്മാരകങ്ങളായി നിലകൊള്ളുന്നതുപോലെയാണ് അനുഭവപ്പെടുക.

ഖത്തറിലെ പ്രമുഖ ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസുമായി കൈകോര്‍ത്ത് സംഘടിപ്പിക്കുന്ന ജോര്‍ജിയ ടൂര്‍ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വേറിട്ട അനുഭവമായിരിക്കുമെന്ന് ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത് അഭിപ്രായപ്പെട്ടു.

വേനലവധിക്ക് നാട്ടില്‍പോകാന്‍ കഴിയാത്തവര്‍ക്ക് പെരുന്നാള്‍ അവധി ആഘോഷിക്കാനുള്ള അവസരമാകും നാലു ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ പരിപാടി. പ്രമുഖ ട്രാവലറും മീഡിയ പ്ളസ് സി.ഇ.ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര നേതൃത്വം കൊടുക്കുന്ന ടൂര്‍ എന്നതും ഈ യാത്രയെ സവിശേഷമാക്കും.

സീറ്റുകള്‍ പരിമിതമായതിനാല്‍ താല്‍പര്യമുള്ളവര്‍ എത്രയും വേഗം ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 50828219, 77738447, 33138548 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!