Breaking News
ഖത്തറില്‍ ഇന്ന് 105 കോവിഡ് കേസുകള്‍ മാത്രം
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിന് ഇന്ന് ആശ്വാസ ദിനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 21905 പരിശോധനകളില്‍ 39 യാത്രക്കാര്‍ക്കടക്കം 105 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 66 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
141 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1863 ആയി കുറഞ്ഞു. ചികില്‍സയിലായിരുന്ന 82 കാരന് മരിച്ചതോടെ രാജ്യത്തെ് മൊത്തം കോവിഡ് മരണങ്ങള് 587 ആയി .
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7 പേര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 120 ആയി. പുതുതായി ഒരാളാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 66 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.