Uncategorized

അഷ്‌റഫ് കീഴുപറമ്പിന് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ധീരതയ്ക്കുള്ള പുരസ്‌ക്കാരം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : പെരുന്നാള്‍ അവധിയില്‍ അല്‍ഖോര്‍ അല്‍ ദഖീറ ബീച്ചില്‍ അപകടത്തില്‍പെട്ട മലയാളി കുടുംബത്തിലെ രണ്ടു കുട്ടികളെ കടലിലേക്ക് എടുത്തു ചാടി ജീവന്‍ രക്ഷിച്ച മലപ്പുറം കിഴുപറമ്പ സ്വദേശിയും കെ.എം.സി.സി ഏറനാട് മണ്ഡലം ഭാരവാഹിയുമായ കെ.ഇ അഷ്‌റഫ് കീഴുപറമ്പിന്
ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി ധീരതയ്ക്കുള്ള പുരസ്‌ക്കാരം പ്രഖ്യാപിച്ചു.

സ്വന്തം ജീവന്‍ പോലും മറന്നു നടത്തിയ സേവന മനസ്ഥിതിയും ദൃഢനിശ്ചയവും കരുത്തുള്ള മനസ്സും ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ മാതൃകയാണ്.

മലയാളികളുടെ ഈ അഭിമാന നിമിഷത്തില്‍ പങ്ക് ചേര്‍ന്ന്‌കൊണ്ടുള്ള പുരസ്‌കാരമാണിതെന്നും
പുരസ്‌ക്കാരം പിന്നീട് നല്‍ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!