Breaking News
ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ : ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 19619 പേരെ പരിശോധിച്ചതില്‍ 170 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സാമൂഹ്യ വ്യാപനത്തിലൂടെ 108 പേര്‍ക്കും യാത്രക്കാരില്‍ രോഗം സ്ഥിരീകരിച്ചത് 62 പേര്‍ക്കുമാണ്.
134 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ മൊത്തം രോഗികളുടെ എണ്ണം 1980 ആണ്.
രാജ്യത്ത് മൊത്തം മരണ സംഖ്യ 601 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10 പേര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 72 ആയി. 22 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.