ഖത്തറില്‍ ഇപ്പോള്‍ 50 കഴിഞ്ഞവര്‍ക്കൊക്കെ ബൂസ്റ്റര്‍ ഡോസ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇപ്പോള്‍ 50 കഴിഞ്ഞവര്‍ക്കൊക്കെ കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന് ലഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.
ഫൈസര്‍, മോഡേണ എന്നീ വാക്സിനുകളെടുത്ത് 8 മാസമെങ്കിലും കഴിഞ്ഞവര്‍ക്കാണ് ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. രാജ്യത്തെ 28 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള സംവിധാനമുണ്ട്.
വാക്സിനേഷന് പൂര്‍ത്തിയാക്കി 8 മാസം കഴിയുന്നതോടെ പ്രതിരോധ ശേഷി കുറയുമെന്ന പഠനത്തിന്റെയടിസ്ഥാനത്തില്‍ 2021 സെപ്റ്റംബര്‍ 15 മുതലാണ് ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്കി തുടങ്ങിയത്. 65 കഴിഞ്ഞവര്‍ക്കും പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്‍കിയത്.
കോവിഡിന്റെ എല്ലാ വകഭേദങ്ങളേയും പ്രതിരോധിക്കുവാന്‍ ബൂസ്റ്റര്‍ ഡോസിന് കഴിയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ബൂസ്റ്റര്‍ ഡോസിന് യോഗ്യരായ 50 കഴിഞ്ഞവരെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പറേഷന് നേരിട്ട് ബന്ധപ്പെട്ടാണ് ബൂസ്റ്റര്‍ ഡോസ് അപ്പോയന്റ്്മെന്റ് നല്‍കുന്നത്.