ഖത്തറില്‍ തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. തിരുവല്ല കറ്റോട് ഇടയാടിയില്‍ ജോയിയുടെയും ലില്ലികുട്ടിയുടെയും മകന്‍ അജീഷ് അലക്സ് (39) ആണ് മരിച്ചത്. കഴിഞ്ഞ 8 വര്‍ഷത്തോളമായി ഖത്തറിലുള്ള അദ്ദേഹം നാസര്‍ ബിന്‍ ഖാലിദ് ഗ്രൂപ്പിലെ നാഷണല്‍ പാനസോണിക് സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു.
ഇന്നലെ വൈകുന്നേരം തന്നെ ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ട അജീഷ് നാട്ടിലുള്ള ഭാര്യയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യാ സഹോദരി വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. രാത്രി 9 മണിക്ക് ശേഷം ഫോണില്‍ ബന്ധപ്പെടാനാവാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വകറയിലെ വീട്ടിലെത്തിയപ്പോള്‍ കട്ടിലില്‍ മരിച്ച് കിടക്കുന്നതാണ് കണ്ടതെന്ന് ബന്ധുകള്‍ പറഞ്ഞു.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ വക്റ ആശുപത്രിയിലെ നഴ്സ് ടീന ജോസഫ് ആണ് ഭാര്യ. ഡി.പി. എസ് സ്‌ക്കൂള്‍ വിദ്യാര്‍ഥികളായ റയാന്‍, റോവന്‍ എന്നിവരും മൂന്ന് വയസുള്ള മിനയും മക്കളാണ് . ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.