കോവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനായി ഉംസലാലില്‍ വാക്സിനേഷന് കേന്ദ്രം ആരംഭിക്കാനൊരുങ്ങി പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനായി ഉംസലാല്‍ ഏരിയയില്‍ പ്രത്യേക വാക്സിനേഷന് കേന്ദ്രം ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രായത്തിലെ ഡയറക്ടര്‍ ഓഫ് പബ്ളിക് ഹെല്‍ത്ത്് ശൈഖ് ഡോ. മുഹമ്മദ് അല്‍ ഥാനി അഭിപ്രായപ്പെട്ടു.ഖത്തര്‍ ടെലിവിഷന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കോവിഡ് വാ്ക്സിനേഷന്‍ കാമ്പയിന് ഊര്‍ജിതമായി നടക്കുകയാണ് . 2020 ഡിസംബര്‍ 23 ന് ആരംഭിച്ച ദേശീയ വാക്സിനേഷന് കാമ്പയിന് 50 ലക്ഷം ഡോസ് വാക്സിനുകളെന്ന നാഴികകല്ല് പിന്നിട്ട് മുന്നേറുകയാണണ്. ഇതുവരെ 5066606 ഡോസ് വാക്സിനുകളാണ് നല്‍കിയത്. ഗുരുതരമായ പാര്‍ശ്വ ഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നത് വാക്സിന്റെ കാര്യക്ഷമതയാണ് സൂചിപ്പിക്കുന്നത്.
ഖത്തറില്‍ ഇതിനകം 172345 പേര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കിയത്. ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഖത്തറില്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കിയത്. 172345 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയിട്ടും ഗുരുതരമായ പാര്‍ശ്വ ഫലങ്ങളോോ ആശുപത്രി അഡ്മിഷനുകളോ മരണമോ റിപ്പോര്‍ട്ട് ചെയ്തില്ല എന്നത് പഠനങ്ങളുടെ കണ്ടെത്തലുകളെ ശരിവെക്കുന്നതാണ് .
വാക്സിനേഷന് പൂര്‍ത്തീകരിച്ച് 6 മാസംകഴിയുന്നതോടെ വൈറസ് പ്രതിരോധ ശേഷി കുറയുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കോവിഡ് വൈറസിനെതിരെ ഉയര്‍ന്ന തോതില്‍ സംരക്ഷണം തുടരുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബൂസ്റ്റര്‍ ഡോസിനുള്ളള അപ്പോയിന്റ്മെന്റ് വൈകിപ്പിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2021 സെപ്റ്റംബര്‍ 15 മുതലാണ് ഖത്തറില്‍ ഫൈസര്‍, മൊഡേണ വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസുകള്‍ നല്കി തുടങ്ങിയത്.