Breaking NewsUncategorized

ശൈഖ് സഊദ് അലി അല്‍ ഥാനി ഫിബ പ്രസിഡണ്ട്

ദോഹ: 2023-2027 കാലയളവിലേക്കുള്ള അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ (ഫിബ) പ്രസിഡണ്ടായി ഖത്തറിന്റെ ശൈഖ് സഊദ് അലി അല്‍ ഥാനി തെരഞ്ഞെടുക്കപ്പെട്ടു. മനിലയില്‍ നടന്ന ഇരുപത്തി രണ്ടാമത് ഫിബ കോണ്‍ഗ്രസ് ആണ് പുതിയ പ്രസിഡന്റിനെയും സെന്‍ട്രല്‍ ബോര്‍ഡ് അംഗങ്ങളെയും തിരഞ്ഞെടുത്തത്.

ഖത്തര്‍ ബാസ്‌ക്കറ്റ്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ശൈഖ് സഊദ് അലി അല്‍ താനി 2019-ല്‍ ആരംഭിച്ച മുന്‍ ടേമില്‍ ഫിബ വൈസ് പ്രസിഡന്റും 2002 മുതല്‍ ഫിബ ഏഷ്യയുടെ പ്രസിഡന്റുമാണ്.

Related Articles

Back to top button
error: Content is protected !!