
Archived Articles
ഭക്ഷ്യയോഗ്യമല്ലാത്ത ചെറുനാരങ്ങയും ഉരുളക്കിഴങ്ങും പിടിച്ചെടുത്ത് അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ: അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ചെരുനാരങ്ങയും ഉരുളക്കിഴങ്ങും പിടിച്ചെടുത്തു.
ഇറക്കുമതി ചെയ്ത 2,128 കിലോ ചെരുനാരങ്ങയും 1,320 കിലോഗ്രാം ഭാരമുള്ള 88 ചാക്ക് ഉരുളക്കിഴങ്ങുമാണ് അല്‍ സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്ന് മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലെന്ന് കണ്ടെത്തിയതിനാല്‍ അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി കണ്ടുകെട്ടിയതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.ഉപഭോക്താവിന്റെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അനുസരിച്ചാണ് ഭക്ഷ്യയോഗ്യമല്ലാത്ത പച്ചക്കറികള്‍ നശിപ്പിച്ചതെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.