ഖുര്‍ആന്‍ പഠനം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ വഖഫ് പദ്ധതിയുമായി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖുര്‍ആന്‍ പഠനം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ വഖഫ് പദ്ധതിയുമായി ഖത്തര്‍ . വിശുദ്ധ ഖുര്‍ആനിനായുള്ള അല്‍-ഉത്രുജ എന്‍ഡോവ്മെന്റ് കഴിഞ്ഞ ദിവസം എന്‍ഡോവ്മെന്റ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രി ഗാനം ബിന്‍ ഷഹീന് അല്‍ ഗാനം ഉദ്ഘാടനം ചെയ്തു.
സ്പോര്‍ട്സ് ക്ലബ്, ഹെല്‍ത്ത് ക്ലബ്, സ്വിമ്മിംഗ് പൂള്, ഇന്‍ഡോര്‍, ഔട്ട്ഡോര്‍ കാര്‍ പാര്‍ക്കിംഗ് സ്പേസ് എന്നിവയ്ക്ക് പുറമെ 112 ഉയര്‍ന്ന സ്പെസിഫിക്കേഷന്‍ അപ്പാര്‍ട്ട്മെന്റുകള്‍ അടങ്ങുന്ന രണ്ട് റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളാണ് എന്‍ഡോവ്മെന്റില്‍ ഉള്‍പ്പെടുന്നത്. താഴത്തെ നിലയിലൂടെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതാകും രണ്ട് കെട്ടിടങ്ങളും. ഓരോ കെട്ടിടത്തിലും 7 നിലകളും ഒരു ബേസ്മെന്റും
ഗ്രൗണ്ട് ഫ്ളോറുമാണുള്ളത്. ബിന്‍ മഹ്മൂദ് ഏരിയയിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്.
68 മില്യണ്‍ റിയാലിന്റെ പദ്ധതിയിലൂടെ ഏകദേശം 7 മില്യണ്‍ റിയാലിന്റെ വാര്‍ഷിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇത് ഖത്തറിലെ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ക്കായി ചെലവഴിക്കും. 163 ലധികം കേന്ദ്രങ്ങളിലായി ഇരുപത്താറായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഖത്തറില്‍ വിശുദ്ധ ഖുര്‍ആന്‍ പഠിക്കുന്നത്.