Archived Articles
ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് ഏറ്റെടുത്ത് ബിസിനസ് പ്രമുഖര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ കായികകുതിപ്പും ലോക കപ്പ് മുന്നൊരുക്കങ്ങളും അടയാളപ്പെടുത്തി മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് ഏറ്റെടുത്ത് ഖത്തറിലെ ബിസിനസ് പ്രമുഖര്‍.
പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഹസന്‍ അലി പഞ്ചവാനി, ഇന്റര്‍ടെക് സി. ഒ. ഒ അഷ്‌റഫ് എന്‍.കെ. പി.വി.എ. നാസര്‍, എം.പി. ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷഹീന്‍ മുഹമ്മദ് ഷാഫി അല്‍ മുഫ്ത റെന്റ് ഏ കാര്‍ ജനറല്‍ മാനേജര്‍ ഫാസില്‍ അബ്ദുല്‍ ഹമീദ്, ഇസ് ലാമിക് ഇന്‍ഷ്യൂറന്‍സ് ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ എസ്. എ. നിസാമുദ്ധീന്‍ തുടങ്ങി നിരവധി പേരാണ് മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങിയത്.
പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് മീഡിയ പ്ളസ് അറിയിച്ചു.