ലോക കപ്പ് കാണാനെത്തുന്നവര്‍ക്കായി കാരവന്‍സ് വില്ലേജ്
അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ല്‍ പങ്കെടുക്കാനെത്തുന്ന ആരാധകര്‍ക്ക് വൈവിധ്യമാര്‍ന്ന താമസ സൗകര്യങ്ങള്‍ നല്‍കുന്നതിനായി ‘കാരവന്‍സ് വില്ലേജ്’ എന്ന പേരില്‍ ഒരു പുതിയ പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയില്‍ ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉമര്‍ അബ്ദുള്‍റഹ്മാന്‍ അല്‍ ജാബര്‍ അറിയിച്ചു.
ലോകോത്തര ഹോട്ടല്‍ ശൃംഖലയായ’അകോര് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ഗ്രൂപ്പുമായി സഹകരിച്ച് റെസിഡന്‍ഷ്യല്‍ സൗകര്യങ്ങള്‍ ഹോട്ടലുകളാക്കി മാറ്റുന്ന പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള ജോലികളും പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു. പണിപൂര്‍ത്തിയാല്‍ അവയുടെ സ്ഥാനങ്ങള്‍ക്കനുസരിച്ച് അവയെ ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്വരെ ഗ്രഡുകളാക്കി തിരിക്കും.
”ലോകകപ്പ് ആരാധകരെ ഉള്‍ക്കൊള്ളുന്നതിനായി നിരവധി ഓപ്ഷനുകളാണ് കമ്മറ്റി ഒരുക്കുന്നത്. ബര്‍വ വില്ലേജ്, 9,500-ലധികം ആളുകള്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഹോട്ടല്‍ കപ്പലുകള്‍ തുടങ്ങിയ പദ്ധതികള്‍ ഇവയില്‍ ചിലത് മാത്രമാണ് . നവംബര്‍ 13നാണ് ആദ്യ റസിഡന്‍ഷ്യല്‍ കപ്പലിന്റെ ഉദ്ഘാടനം.