Breaking News
ദര്‍ബ് അല്‍ സായിയില്‍ ഖത്തര്‍ ദേശീയ ദിനാഘോഷ പരിപാടികളില്‍ പങ്കെടുത്തവരെ സാംസ്‌കാരിക മന്ത്രി ആദരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ദര്‍ബ് അല്‍ സായിയില്‍ ഖത്തര്‍ ദേശീയ ദിനാഘോഷ പരിപാടികളില്‍ പങ്കെടുത്തവരെ സാംസ്‌കാരിക മന്ത്രി ആദരിച്ചു .
നവംബര്‍ 25 മുതല്‍ ഡിസംബര്‍ 18 വരെ ദര്‍ബ് അല്‍ സായിയില്‍ നടന്ന ദേശീയ ദിനാഘോഷപരിപാടികളില്‍ പങ്കെടുത്ത കമ്മിറ്റികളുടെയും പരിപാടികളുടെയും സ്ഥാപനങ്ങളുടെയും തലവന്മാരെ സാംസ്‌കാരിക മന്ത്രിയും ഖത്തര്‍ ദേശീയ ദിനാഘോഷ സംഘാടക സമിതി ചെയര്‍മാനുമായ ശൈഖ് അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ഹമദ് അല്‍താനി ആദരിച്ചു. ഇവന്റുകള്‍ വലിയ വിജയവും പൊതുജനങ്ങളില്‍ നിന്ന് നല്ല പ്രതികരണവും ലഭിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.