
ഖത്തറില്‍ തിങ്കളാഴ്ച വരെ തണുപ്പ് കൂടാന്‍ സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ തിങ്കളാഴ്ച വരെ തണുപ്പ് കൂടാന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്. രാജ്യത്തെ താപനില ഗണ്യമായി കുറയുന്നതിനാല്‍ രാത്രി കാലങ്ങളില്‍ തണുപ്പ് കൂടും. ഖത്തറിന്റെ വിവിധ ഭാഗങ്ങളിള്‍ രാത്രിയിലെ ഉയര്‍ന്ന താപ നില 15 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപ നില 10 ഡിഗ്രി സെല്‍ഷ്യസും ആയേക്കും. ഖത്തറിന്റെ തെക്ക് ഭാഗത്തും പുറം മേഖലകളിലും താപനില ഇതിലും കുറഞ്ഞേക്കുമെന്നാണ് പ്രവചനം.