എഞ്ചിനീയര്‍സ് കപ്പ് സീറോ ഗ്രാവിറ്റി ടീമിന്
ദോഹ. ഖത്തറിലെ കേരളീറ്റ് എഞ്ചിനീയര്‍സ് ഫോറം (കെ. ഇ. എഫ് ) സംഘടിപ്പിച്ച എഞ്ചിനീയര്‍സ് കപ്പിന്റെ മൂന്നാം പതിപ്പ് സമാപിച്ചു.
15 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ സീറോ ഗ്രാവിറ്റി ടീം വിജയകിരീടം ചൂടി. ആവേശകരമായ മത്സരം കാഴ്ച വച്ച ടീം എവികെ എഫ്.സി റണ്ണര്‍ അപ്പ് ആയി.
ഇരു ടീമുകളും തുടക്കം മുതലേ കളം നിറഞ്ഞ് കളിച്ചതിനാല്‍ കളി ഏറെ ആവേശകരമായിരുന്നു. നിശ്ചിത സമയം കഴിഞ്ഞപ്പോള്‍ സ്‌കോര്‍ 1-1 ആയിരുന്നു. തുടര്‍ന്ന് പെനാല്‍റ്റിയും കടന്നു സഡന്‍ ഡെത്തിലൂടെ ആണ് ടീം സീറോ ഗ്രാവിറ്റി കപ്പ് നേടിയെടുത്തത്.
എവികെ ടീമിന്റെ സഹി ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.. പേസ് ടീമിലെ അമീന്‍ ആയിരുന്നു ടോപ് സ്‌കോറര്‍. പേസ് ടീമിലെ തന്നെ സര്‍ഫറാസ് മികച്ച ഗോളി ആയും സമ്മാനം നേടി. ഫൈനല്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച് ടീമിനെ വിജയലക്ഷ്യത്തില്‍ എത്തിച്ച സീറോ ഗ്രാവിറ്റി പ്ലയെര്‍ സഞ്ജയ് ആയിരുന്നു ഫൈനലിലെ മികച്ച കളിക്കാരന്‍. കളിക്കാര്‍ക്കുള്ള സമ്മാനദാനം കേരളീറ്റ് എഞ്ചിനീയര്‍സ് ഫോറം കമ്മിറ്റി അംഗങ്ങള്‍ നിര്‍വഹിച്ചു .