ബൗണ്‍സ് ചെക്കുകളുമായി ബന്ധപ്പെട്ട പരാതികള്‍ മെട്രാഷ്2 ആപ്ലിക്കേഷന്‍ വഴിയും സമര്‍പ്പിക്കാം
അമാനുല്ല വടക്കാങ്ങര
ദോഹ: ബൗണ്‍സ് ചെക്കുകളുമായി ബന്ധപ്പെട്ട പരാതികള്‍ ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് വഴിയോ മെട്രാഷ്2 ആപ്ലിക്കേഷന്‍ വഴിയോ സമര്‍പ്പിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.
പരാതി അത് കോര്‍പ്പറേറ്റ് ആണോ വ്യക്തിപരമാണോ എന്ന് വ്യക്തമാക്കണം, തുടര്‍ന്ന് ചെക്ക് ബൗണ്‍സ് ആയ ബാങ്കിന് അടുത്തുള്ള ഒരു സുരക്ഷാ വകുപ്പ്/പോലീസ് സ്റ്റേഷന്‍ തിരഞ്ഞെടുക്കുക.
പരാതിക്കാരന്‍ പ്രതിയുടെ വിശദാംശങ്ങളും ബൗണ്‍സ് ആയ ചെക്കും നല്‍കണം.
പോലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കാതെ തന്നെ ബൗണ്‍സ് ചെക്കുകള്‍ സംബന്ധിച്ച് പരാതികള്‍ ഫയല്‍ ചെയ്യാന്‍ കമ്പനികളെയും വ്യക്തികളെയും അനുവദിക്കുന്ന സൗകര്യമാണിത്.
2020-ലാണ് , ആഭ്യന്തര മന്ത്രാലയം അതിന്റെ വെബ്സൈറ്റ് വഴി ചെക്ക് പരാതികള്‍ സ്വീകരിക്കാന്‍ അനുവദിക്കുന്ന ഒരു ഓണ്‍ലൈന്‍ സേവനം ആരംഭിച്ചത്. ഇപ്പോള്‍ മെട്രാഷ് 2 ആപ്ലിക്കേഷന്‍ വഴിയും പരാതി സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് .