പ്രൈഡ് ഓഫ് കേരള അവാര്‍ഡ് ലിപി പബ്ലിക്കേഷന്‍സിന്
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രൈഡ് ഓഫ് കേരളയുടെ മികച്ച പബ്ലിഷറിനുള്ള അവാര്‍ഡ് ലിപി പബ്ലിക്കേഷന്‍സിന് . കഴിഞ്ഞ ദിവസം കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വെച്ച് നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ കേന്ദ്ര ഗ്രാമവികസന, ഉരുക്ക് മന്ത്രി ഫഗ്ഗന്‍ സിംഗ് കുലസ്തെയില്‍ നിന്നും ലിപി പബ്ലിക്കേഷന്‍സിന്റ സാരഥി ലിപി അക്ബര്‍ ഏറ്റുവാങ്ങി.
കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് അത്താവാലെ, മനോജ് കുമാര്‍ (മുന്‍ യു.പി. മന്ത്രി), മെഡ്മാര്‍ട്ട് സി.ഇ.ഒ. മിറാഷ്, അസീസ് അബ്ദുള്ള (ചെയര്‍മാന്‍, അവാര്‍ഡ് കമ്മിറ്റി) എന്നിവരുടെ മഹനീയ സാന്നിധ്യം ചടങ്ങിനെ കൂടുതല്‍ ഊഷ്മളമാക്കി.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ശ്രദ്ധേയമായ നേട്ടങ്ങള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്. കല, സംസ്‌കാരം, കായികം, സംരംഭകത്വം, സാമൂഹിക പ്രവര്‍ത്തനം, എന്നിവയുള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ കാഴ്ചവെക്കുന്ന മികവിന് നല്‍കുന്ന അംഗീകാരമാണ് പ്രൈഡ് ഓഫ് കേരള അവാര്‍ഡ്.