Breaking NewsUncategorized
ഫിത്വര്‍ സകാത്ത് ഒരാള്‍ക്ക് 15 റിയാല്‍, പെരുന്നാളിന് മുമ്പ് നല്‍കണം
ദോഹ. ഫിത്വര്‍ സകാത്ത് ഒരാള്‍ക്ക് 15 റിയാലാണെന്നും ചെറിയവര്‍ക്കും വലിയവര്‍ക്കും ബാധകമാകുമെന്നും ഉദ്ബോധിപ്പിച്ച് ഇമാമുമാര്‍. പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് നല്കിയാല് മാത്രമേ ഫിത്വര്‍ സ്വീകാര്യമാവുകയുള്ളൂവെന്നും അതിന് ശേഷം നല്കുന്നവ സാധാരണ ധാനമായി മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂവെന്നും തറാവീഹ് നമസ്കാരത്തിനിടെ നല്കിയ ഉപദേശത്തില്‍ ഇമാമുമാര്‍ ഓര്‍മിപ്പിച്ചു.
ഖത്തറിലെ വിവിധ ഷോപ്പിംഗ് മോളുകളിലുള്ള ചാരിറ്റി സംഘടന കൗണ്ടറുകളില്‍ ഫിത്വര്‍ സകാത്ത് സ്വീകരിക്കുവാന്‍ സൗകര്യമുണ്ട്.
