Uncategorized

കോട്ടയം ജില്ലാ ആര്‍ട്‌സ്.ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ പൊന്നോണം നല്ലോണം 2022

അമാനുല്ല വടക്കാങ്ങര

ദോഹ. കോട്ടയം ജില്ലാ ആര്‍ട്‌സ്.ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷം പൊന്നോണം നല്ലോണം 2022 എന്ന പേരില്‍ സമുചിതമായി ആഘോഷിച്ചു
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ മാവേലി എഴുന്നള്ളത്തോടുകൂടി നടന്ന ചടങ്ങ് സിനിമാതാരം ഹരിപ്രസാദ് വര്‍മ്മ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ജെയിംസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ഖത്തര്‍ എയര്‍വെയ്‌സ് റീജ്യണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ അജയ് ജേക്കബ് മുഖ്യ അതിഥിയായി് പങ്കെടുത്തു. മുഖ്യ രക്ഷാധികാരി എം.എസ്. അബ്ദുല്‍ റസാഖ് മുഖ്യ പ്രഭാഷണം നടത്തി . ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചച്ഛന്‍ തെക്കേകൂറ്റ് ആശംസ അറിയിച്ചു .
സെക്രട്ടറി മനോജ് പി മാത്യൂ സ്വാഗതവും ട്രഷറര്‍ ഷംസുദ്ദീന്‍ മുണ്ടക്കയം നന്ദിയും പറഞ്ഞു .

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഖത്തറിലുള്ള കോട്ടയംകാരേ ചടങ്ങില്‍ ആദരിച്ചു

അടുക്കള തോട്ടം അവാര്‍ഡ് വിന്നര്‍ സ്മിത ജിട്ടോ,
തനിമ ഖത്തറും റേഡിയോ മലയാളവും ചേര്‍ന്ന് നടത്തിയ ‘ മഴ യോരത്ത് 2022 അവധിക്കാല കഥാ രചനാ
മത്സരത്തില്‍ വിജയികളായ അജികമാല്‍ , ജിജോയി ജോര്‍ജ് , ഇന്റര്‍സ്‌കൂള്‍ സ്‌പോര്‍ട് മീറ്റില്‍ എം.ഇ.എസ്. സ്‌കൂളിന് സമ്മാനം നേടിക്കൊടുത്ത സ്‌പോര്‍ട് മാസ്റ്റര്‍ സ്റ്റിസണ്‍ ,
കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളായ എഡ്വിന്‍ സിബി, സനിയ ജെയിംസ്, ക്രിസ് ബിനു, ആതിര ജിജോയ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു

കള്‍ച്ചറല്‍ സെക്രട്ടറി ജിജോയ് ജോര്‍ജിന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ കലാകാരന്മാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
പരിപാടി അഹ് ലീന കരീം, ആമിനാ കരീം നിയന്ത്രിച്ചു

ആഘോഷത്തില്‍ സമ്മനാര്‍ഹരായവര്‍ക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങളായ
ഷിബു മാത്യു, രാജീവ് കുമാര്‍, ജോര്‍ജ് ജോസഫ് , അബ്ദുല്‍ കരീം, സിബി മോനിപ്പള്ളി, മുഹമ്മദ് സിയാദ് , അബ്ദുല്‍ റഷീദ്, മാത്യു വര്‍ഗീസ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Related Articles

Back to top button
error: Content is protected !!