Uncategorized

പാണ്ട ഹൗസ് ഇതുവരെ 120000 പേര്‍ സന്ദര്‍ശിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ: കഴിഞ്ഞ വര്‍ഷം നവംബറില്‍ ഖത്തറില്‍ തുറന്ന പാണ്ട ഹൗസ് ഇതുവരെ 120000 പേര്‍ സന്ദര്‍ശിച്ചതായി മുനിസിപ്പല്‍ മന്ത്രാലയം അറിയിച്ചു. ഈദ് അല്‍ അദ്ഹ അവധിക്കാലത്ത് മാത്രം 5,000 പേരാണ് പാണ്ട ഹൗസ് പാര്‍ക്ക് സന്ദര്‍ശിച്ചത്. ഓരോ ദിവസവും ശരാശരി 1,500 ആളുകള്‍ പാണ്ട ഹൗസിലെത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കി.
സന്ദര്‍ശകരില്‍ വലിയൊരു വിഭാഗം അയല്‍ ജിസിസി രാജ്യങ്ങളില്‍ നിന്നാണ് വന്നത്. ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ നിന്നുള്ള കുടുംബങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും പാര്‍ക്കിന് കാര്യമായ താല്‍പ്പര്യം ഉണ്ടെന്ന് മന്ത്രാലയം ട്വീറ്റില്‍ അറിയിച്ചു.

ഫിഫ 2022 ലോകകപ്പന് ആതിഥ്യം വഹിക്കുന്ന ഖത്തറിനുള്ള സമ്മാനമായി ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ നിന്നുള്ള രണ്ട് ഭീമന്‍ പാണ്ടകള്‍ 2022 ഒക്ടോബര്‍ 19 നാണ് ഖത്തറിലെത്തിയത്. തുടര്‍ന്ന് അല്‍ ഖോര്‍ ഫാമിലി പാര്‍ക്കിനോട് ചേര്‍ന്നുള്ള അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. സുഹൈലിന്റെയും തുറയയുടെയും വരവോടെ, ഭീമന്‍ പാണ്ടകളുള്ള ആദ്യത്തെ മിഡില്‍ ഈസ്റ്റേണ്‍ രാജ്യമായി ഖത്തര്‍ മാറി.

പാണ്ട ഹൗസ് പാര്‍ക്ക് 37 ചതുരശ്ര മീറ്റര്‍ പ്ലാന്റ് മ്യൂറല്‍, ഗാലറി, വിദ്യാഭ്യാസ മുറി എന്നിവ ഉള്‍ക്കൊള്ളുന്നു. ഗിഫ്റ്റ് ഷോപ്പുകള്‍, ഒരു കഫേ, ഒരു വെറ്റിനറി ക്ലിനിക്ക്, പ്രാര്‍ത്ഥന മുറികള്‍ എന്നിവയും പാര്‍ക്കിനോട് ചേര്‍ന്ന് സംവിധാനിച്ചിരിക്കുന്നു.

പാര്‍ക്ക് സന്ദര്‍ശിക്കാന്‍ ഔന്‍ ആപ്ലിക്കേഷന്‍ വഴി ടിക്കറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്യണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!