Breaking NewsUncategorized
പെരുന്നാളവധിക്ക് 6,869 പേര് ഹമദ് പോര്‍ട്ട് വിസിറ്റേഴ്സ് സെന്റര്‍ സന്ദര്‍ശിച്ചു

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ സമുദ്ര പൈതൃകത്തിന്റെ ആസ്ഥാനമായ ഹമദ് പോര്‍ട്ട് വിസിറ്റേഴ്സ് സെന്റര്‍ പെരുന്നാളവധിക്ക് 6,869 പേര് സന്ദര്‍ശിച്ചതായി പോര്‍ട്ട് മാനേജ്മെന്റ് കമ്പനിയായ മവാനി ഖത്തര്‍ അറിയിച്ചു.
ഖത്തറിന്റെ നാവിക പാരമ്പര്യത്തിന്റെ നേര്കാഴ്ചയൊരുക്കുന്ന ഹമദ് പോര്‍ട്ട് വിസിറ്റേഴ്സ് സെന്റര്‍ ഇപ്പോള്‍ ആഴ്ചയില്‍ 7 ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്. ശനി മുതല്‍ വ്യാഴം വരെ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരേയും വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 1 മണി മുതല്‍ വൈകുന്നേരം 7 മണിവരെയുമാണ് സെന്റര്‍ പ്രവര്‍ത്തിക്കുക.
എല്ലാ സന്ദര്‍ശകരും https://visitorscenter.mwani.com.qa #MwaniQatar എന്ന ലിങ്ക് വഴി സന്ദര്‍ശനം മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് മവാനി ഖത്തര്‍ ഓര്‍മിപ്പിച്ചു.