Breaking NewsUncategorized

ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് നവംബര്‍ 2 ന്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് നവംബര്‍ 2 ന് നടക്കും.

ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കും.
ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണി വരെ രജിസ്‌ട്രേഷന്‍,
ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 5 മണി വരെ എംബസിയില്‍ നേരിട്ട് ഹാജരായും 5 മണി മുതല്‍ 7 മണിവരെ വെബെക്‌സിലും (മീറ്റിംഗ് ഐ.ഡി 2382 3949385 , പാസ് കോഡ് 112200 ) 55097295 എന്ന ഫോണ്‍ നബര്‍ വഴിയും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം.
ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കുകയും ചെയ്യാം

Related Articles

Back to top button
error: Content is protected !!