നിഹാല്‍ നൂഹ്, ഖത്തറിന്റെ മനോഹര ദൃശ്യങ്ങളാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ വീഡിയോക്ക് പിന്നിലെ മലയാളി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ ദിവസം ഖത്തറിന്റെ മനോഹര ദൃശ്യങ്ങളാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ വീഡിയോക്ക് പിന്നിലെ മലയാളിയാണ് കണ്ണൂര്‍ സ്വദേശി നിഹാല്‍ നൂഹ്. 24 മണിക്കൂറുകള്‍കൊണ്ട് ഒരു മില്ല്യനാളുകളാണ് നിഹാല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ രാജ്യങ്ങളുടെ ശ്രദ്ധേയമായ ദൃശ്യങ്ങളെ കോര്‍ത്തിണക്കുന്ന റീല്‍ ലോഞ്ച് നടന്നിട്ടുണ്ടെങ്കില്‍ മിഡില്‍ ഈസ്റ്റില്‍ ഇത് ആദ്യ സംഭവമാകുമെന്നാണ് കരുതുന്നത്. ഖത്തര്‍ ടൂറിസം മന്ത്രാലയത്തില്‍ കണ്ടന്റ് ക്രിയേറ്ററായ നിഹാല്‍ നൂഹ് എന്ന ചെറുപ്പകാരനായ മലയാളിയാണ് ഈ വീഡിയോക്ക് പിന്നിലെന്നത് ഖത്തറിലെ മലയാളി സമൂഹത്തിന് അഭിമാനകരമാണ്.
സഹപ്രവര്‍ത്തകനായ നിലമ്പൂര്‍ സ്വദേശി ഖത്തറിലെ സന്ദര്‍ശക പ്രധാനമായ ഫോട്ടോകള്‍ വെച്ച് ചെയ്ത വര്‍ക്കിന് ലഭിച്ച സ്വീകാര്യതയാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുവാന്‍ പ്രേരകം. ഖത്തര്‍ ടൂറിസത്തില്‍ കണ്ടന്റ് ക്രിയേറ്ററായതുകൊണ്ട് തന്നെ ഖത്തറിലെ പ്രധാനപ്പെട്ട സ്ഥലങ്ങളുടെ വീഡിയോകള്‍ കൈവശമുണ്ടായിരുന്നു. അവ സംയോജിപ്പിച്ച് അവതരിപ്പിക്കുകയാണ് ചെയ്തത്. വിവിധ ദേശക്കാരും ഭാഷക്കാരും ഒന്നടങ്കം ഈ വീഡിയോ ഏറ്റെടുത്തുവെന്നത് ഏറെ സന്തോഷകരമാണ്. ഇനിയും ഇതേസ്വഭാവത്തിലുളള കൂടുതല്‍ വര്‍ക്കുകള്‍ ചെയ്യുവാനുള്ള പ്രോല്സാഹനമാണിതെന്ന് നിഹാല്‍ പറഞ്ഞു.
സൗദിയില്‍ പഠിച്ച വളര്‍ന്ന നിഹാല്‍ ഖത്തറിലെത്തിയിട്ട് രണ്ട് വര്‍ഷമാകുന്നേയുള്ളൂ. കഴിഞ്ഞ 24 മണിക്കൂര്‍ കൊണ്ടാണ് ഈ ചരിത്രമുഹൂര്‍ത്തത്തിന് കാരണക്കാരനാവാനുള്ള ഭാഗ്യം ഈ ചെറുപ്പക്കാരന് ലഭിച്ചത്.
24 മണിക്കൂറിനകം ഇരുപത്തിമൂന്നുകാരനെ ചരിത്രത്തിന്റെ ഭാഗമാക്കിയ വീഡിയോ