Local News
നിക്ഷേപം, വായ്പ , റിപ്പോ എന്നിവയ്ക്കുള്ള നിലവിലെ പലിശനിരക്ക് നിലനിര്‍ത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്
ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിക്ഷേപം , വായ്പ , റിപ്പോ എന്നിവയ്ക്കുള്ള നിലവിലെ പലിശനിരക്ക് നിലനിര്‍ത്തിയതായി ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
ഖത്തറിന്റെ നിലവിലെ സാമ്പത്തിക നയങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പലിശ നിരക്കുകള്‍ നിക്ഷേപം (5.75%), വായ്പ (6.25%), റിപ്പോ (6.00%) എന്നിങ്ങനെയായിരിക്കുമെന്ന് ക്യുസിബി അറിയിച്ചു.
സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് അനുയോജ്യമായ തലത്തില്‍ പലിശനിരക്ക് നിലനിര്‍ത്താനാണ് തീരുമാനം.
സാമ്പത്തിക സ്ഥിരതയെ ബാധിച്ചേക്കാവുന്ന എല്ലാ വശങ്ങളും കണക്കിലെടുത്ത് ക്യുസിബി സാമ്പത്തിക സാഹചര്യങ്ങള്‍ വിലയിരുത്തുന്നത് തുടരും, സാമ്പത്തിക ആവശ്യകതകളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായി വരുമ്പോള്‍ അത് അതിന്റെ പണനയം അവലോകനം ചെയ്യുമെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.