
Local News
നോര്‍വ ഖത്തര്‍ ഇഫ്താര്‍ സംഗമം
ദോഹ.ഖത്തറിലെ വര്‍ക്കല പ്രവാസി കൂട്ടായ്മയായ നോര്‍വ ഖത്തര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ നൂറ്റി അമ്പതോളം പേര്‍ പങ്കെടുത്തു. ആറ് വര്‍ഷം നോര്‍വ ഖത്തര്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ച താഹ കാട്ടിലിനെ വേദിയില്‍ ആദരിച്ചു. തന്റെ 32 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്നതിന്റെ ഭാഗമായി നോര്‍വ പ്രസിഡന്റ നിസാം അബ്ദുല്‍സമദ് അദ്ദേഹത്തെ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു.