Local News
ആയിരങ്ങള്‍ക്ക് ഇഫ്താര്‍ ഒരുക്കി യൂത്ത് ഫോറം
ദോഹ: അബു നഖ്ലയിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികര്‍ക്ക് ഇഫ്താര്‍ ഒരുക്കി യൂത്ത് ഫോറം ഖത്തര്‍. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡുമായി സഹകരിച്ചാണ് ഇഫ്താര്‍ സംഘടിപ്പിച്ചത്.
പരിപാടിയില്‍ യൂത്ത് ഫോറത്തെ പരിചയപെടുത്തി പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍ സംസാരിച്ചു. ഐ.എഫ്.സി പ്രതിനിധി റമീസ് അഹ്‌മദ് ഖാന്‍ റമദാന്‍ സന്ദേശം അവതരിപ്പിച്ചു. ആയിരത്തോളം ആളുകളാണ് ഇഫ്താറില്‍ പങ്കെടുത്തത്. യൂത്ത് ഫോറം ജനസേവന വിഭാഗം സെക്രട്ടറി അഫ്‌സല്‍ എടവനക്കാട്, ഇകഇ ജനസേവന വിംഗ് ക്യാപ്റ്റന്‍ സിദ്ദിഖ് വേങ്ങര,യൂത്ത് ഫോറം വൈസ് പ്രസിഡന്റ് ഫൈസല്‍ എടവനക്കാട്, സന്നദ്ധ സേവന വകുപ്പ് അംഗങ്ങള്‍ ആയ അമീന്‍,ഇര്‍ഫാന്‍, ജിഷിന്‍, ഫായിസ് ഹനീഫ്, കേന്ദ്ര നിര്‍വ്വാഹക സമിതി അംഗങ്ങളായ മുഹ്‌സിന്‍, മാഹിര്‍, ഷനാസ്,അഹമദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.