തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വര്‍ദ്ധിപ്പിച്ച യുസേര്‍സ് ഫീസ് പിന്‍വലിക്കണം
ദോഹ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യുസേര്‍സ് ഫീസ് വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന്, തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യുസേര്‍്‌സ് ഫോറം ഇന്‍ ഖത്തര്‍ (തൌഫിക്ക്) കേന്ദ്ര സിവില്‍ എവിയേഷന്‍ വകുപ്പ് മന്ത്രിയോട് നിവേദനത്തില്‍ കൂടി ആവശ്യപെട്ടു.
യുസേര്‍സ് ഫീസും, ലാന്റിംഗ് ചാര്‍ജും, ഫുവെല്‍ സര്‍ചാര്‍ജും, വര്‍ദ്ധിപ്പിച്ച നടപടി, യാത്രകാരന്റെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കും, ഇതുമുലം തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്ക് കൂടുതല്‍ തുക മുടക്കേണ്ടി വരും. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഖത്തറിലേക്കു യാത്ര ചെയ്യന്നവരില്‍ അധികവും മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും, നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരും ആണ്. ഇങ്ങനെയുള്ളവര്‍ക് ഈ ചാര്‍ജ് വര്‍ദ്ധനവ് ഒരു രീതിയിലും ഉള്‍കൊള്ളാന്‍ പറ്റില്ല.
വേനലവധിക്ക് നാട്ടിലേക്കു പോകുന്ന പ്രവാസി കുടുംബങ്ങള്‍ക്കും, മടങ്ങിയെത്തുന്നവര്‍ക്കും, ദുരിതമായി എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളുടെ അവസാന നിമിഷ റദ്ധാക്കലും, വൈകി പറക്കലും, കാരണം നൂറുകണക്കിനു യാത്രകാരാണ് വലയുന്നത്, ഇതിനെതിരായി അധികാരികളുടെ ഇടപെടല്‍ ആവശ്യമാണന്നും നിവേദനത്തില്‍ ചൂണ്ടികാട്ടി.
നിവേദനത്തില്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യുസേര്‌സ് ഫോറം ഇന്‍ ഖത്തര്‍ (തൌഫിക്ക്) ജനറല്‍ കണ്‍വീനര്‍ തോമസ് കുര്യന്‍ നെടുംതറയില്‍, അഡ് വൈസര്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, കോ-ഓര്‍ഡിനേറ്റര്‍ മാരായ ഓ.കെ.പരുമല, അനീഷ് വി.എം, റിജോ ജോയ് എന്നിവര്‍ ഒപ്പുവച്ചു.