Local News
ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു

ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ വിദൂര മരുഭൂമിയിൽ ഫാമുകളിലും മറ്റും ജോലി ചെയ്യുന്ന വിവിധ ദേശക്കാരായ കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്ക് തണുപ്പകറ്റുന്നതിനാവശ്യമായ വിന്റർ ജാക്കറ്റുകൾ വിതരണം ചെയ്തു. കറാന, മുൻകർ, ജെറിയാൻ എന്നീ മരുപ്രദേശങ്ങളിൽ ജോലി ചെയ്യുന്ന 200 ൽ പരം തൊഴിലാളികൾക്കാണ് അവരുടെ ജോലി സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അഭ്യുദയകാംഷികളുടെ സഹകരണത്തോടെ ജാക്കറ്റുകൾ വിതരണം ചെയ്തത്. സി.ഐ.സി. റയ്യാൻ സോൺ പ്രവർത്തകരായ സിദ്ദിഖ് വേങ്ങര, താഹിർ ടി.കെ, ഫഹദ് ഇ.കെ, റഫീഖ് പി.സി, സുബ്ഹാൻ ബാബു എന്നിവർ നേതൃത്വം നൽകി


