Breaking News

2024 രണ്ടാം പാദത്തില്‍ രാജ്യത്തെ എട്ട് മുനിസിപ്പാലിറ്റികളിലായി 12,000 നിയമലംഘനങ്ങള്‍ കണ്ടെത്തി


അമാനുല്ല വടക്കാങ്ങര

ദോഹ: 2024 രണ്ടാം പാദത്തില്‍ രാജ്യത്തെ എട്ട് മുനിസിപ്പാലിറ്റികളിലായി നടത്തിയ 96,000 പരിശോധനകളില്‍ 12,000 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

മുനിസിപ്പാലിറ്റി മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്, നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ 51 ഭക്ഷണശാലകള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ താല്‍ക്കാലികമായി അടച്ചു.

ദോഹ മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 4,573 നിയമലംഘനങ്ങള്‍. അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയില്‍ 3,390 നിയമലംഘനങ്ങളും അല്‍ വക്ര മുനിസിപ്പാലിറ്റിയില്‍ 1,335 ഉം ഉം സലാല്‍ മുനിസിപ്പാലിറ്റിയില്‍ 833 ഉം നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Back to top button
error: Content is protected !!