Breaking News
ആറ് മാസത്തിനിടെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്തത് 21 ലക്ഷത്തിലധികം രോഗികള്‍
ദോഹ: ഖത്തറിലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന് കീഴിലുള്ള 31 ആരോഗ്യ കേന്ദ്രങ്ങളിലായി 2024 ഫെബ്രുവരി മുതല്‍ ജൂലൈ വരെയുള്ള ആറ് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 21 ലക്ഷത്തിലധികം രോഗികള്‍.
കോര്പ്പറേഷന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂലൈയില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ 301,115 രോഗികളുടെ സന്ദര്‍ശനം രേഖപ്പെടുത്തി.
ഫാമിലി മെഡിസിന്, സ്ത്രീകളുടെ ആരോഗ്യം, ഗാര്‍ഹിക ആരോഗ്യം, സ്കൂള്‍ ആരോഗ്യം, മാനസികാരോഗ്യം, ആരോഗ്യ സംരക്ഷണം, ക്ഷേമം, ദന്ത ആരോഗ്യം, കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യം, സ്ക്രീനിംഗ് എന്നീ മേഖലകളില്‍ 1,782,628 സജീവ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് 104ലധികം സേവനങ്ങളാണ് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന് നല്‍കുന്നത്.