അക്ഷര നഗരി അസോസിയേഷന്‍ ഖത്തര്‍ ഓണാഘോഷം സംഘടിപ്പിച്ചു
ദോഹ – ഖത്തര്‍ – അക്ഷര നഗരി അസ്സോസിയേഷന്‍ ഓഫ് ഖത്തറിന്റെ ആദ്യ ഓണാഘോഷവും വയനാട് ഫണ്ട് ശേഖരണവും സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ നടന്നു.
വയനാട് പുനരധിവാസത്തിനായി സ്വരൂപിച്ച തുക ഐസിബിഎഫ് പ്രതിനിധികള്‍ക്ക് ചടങ്ങില്‍ കൈമാറി.
ഓണാഘോഷത്തിന്റെ ഭാഗമായി സംഘടനാ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
കനല്‍ കലാ സമിതി അവതരിപ്പിച്ച പഞ്ചാരി മേളം, ടീം ഖത്തര്‍ ഓര്‍ക്കസ്ട്ര യുടെ സംഗീത വിരുന്ന്, പാഷന്‍ ഫീട്‌സ് അവതരിപ്പിച്ച തിരുവാതിര എന്നിവ കാണികള്‍ക്കു മിഴിവേകി.
ആരംഭ കാലം മുതല്‍ സംഘടനക്ക് നല്‍കിയ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് റോബിന്‍ വര്‍ഗീസിനെ യോഗം മൊമെന്റോ നല്‍കി ആദരിച്ചു.
സംഘടനയുടെ പ്രസിഡന്റ് വര്‍ഗീസ് വന്നല യോഗത്തിന് അധ്യക്ഷത വഹിച്ചു. ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉല്‍ഘാടനം ചെയ്ത ഓണാഘോഷത്തില്‍, ഐസിബിഎഫ് , ഐസിസി മുന്‍ പ്രസിഡന്റ് പി ന്‍ ബാബുരാജന്‍, ഐസിബിഎഫ് സെക്രട്ടറി വര്‍ക്കി ബോബന്‍, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ഐസിസി യുടെ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ജോപ്പച്ചന്‍ തെക്കേക്കുറ്റ് എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു.
ജനറല്‍ സെക്രട്ടറി ജെസ്സില്‍ മാര്‍ക്കോസ് , വൈസ് പ്രസിഡന്റ് ബിനോയ് എബ്രഹാം, ജോയിന്റ് സെക്രട്ടറി ലിയോ തോമസ് എന്നിവര്‍ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.