2024 ഒക്ടോബര്‍ അവസാനത്തോടെ സന്ദര്‍ശകരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്കുള്ള സന്ദര്‍ശക പ്രവാഹം തുടരുന്നു. 2024 ഒക്ടോബര്‍ അവസാനത്തോടെ ഖത്തറിലെത്തിയ സന്ദര്‍ശകരുടെ എണ്ണം എണ്ണം 40 ലക്ഷം കവിഞ്ഞു. 2023 ലെ അതേ കാലയളവിലേതിലും അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണത്തില്‍ 26 ശതമാനം വര്‍ദ്ധനവാണിത്.
സന്ദര്‍ശകരില്‍ 41.8 ശതമാനം ജിസിസി പൗരന്മാരാണ്, ബാക്കി 58.2 ശതമാനം അന്താരാഷ്ട്ര വിപണിയില്‍ നിന്നാണ്. കിംഗ്ഡം ഓഫ് സൗദി അറേബ്യ, റിപ്പബ്ലിക് ഓഫ് ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം, കിംഗ്ഡം ഓഫ് ബഹ്‌റൈന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, സ്റ്റേറ്റ് ഓഫ് കുവൈറ്റ്, സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍, ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന എന്നിവയാണ് മികച്ച 10 സന്ദര്‍ശക വിപണികള്‍.
സന്ദര്‍ശകരില്‍ 56.2 ശതമാനം വിമാനമാര്‍ഗവും 37.84 ശതമാനം കരമാര്‍ഗവും ബാക്കി 5.96 ശതമാനം പേര്‍ കടല്‍ മാര്‍ഗവുമാണ് എത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു