പ്രവാസികളെ പരിഗണിക്കാത്ത ബഡ്ജറ്റ്: പ്രവാസി വെല്‍ഫെയര്‍

ദോഹ:പതിവുപോലെ പ്രവാസികളെ പരിഗണിക്കാത്ത ബഡ്ജറ്റ് ആണ് ഇത്തവണയും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പ്രവാസലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ വിശിഷ്യാ മിഡില്‍ ഈസ്റ്റില്‍, പ്രവാസി സമൂഹത്തെ വലിയതോതില്‍ ബാധിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തിലും അത്തരം കാര്യങ്ങള്‍ പരിഗണിക്കാതിരുന്നത് ഖേദകരമാണ്. പ്രവാസി പുനരധിവാസം വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിനുള്ള സംവിധാനം തുടങ്ങിയ നിരന്തര ആവശ്യങ്ങള്‍ പോലും പരിഗണിക്കപ്പെട്ടിട്ടില്ല. പ്രവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള യാതൊരു പരിഗണനയും ബഡ്ജറ്റില്‍ ഇല്ല. ക്രമാതീതമായി തുടരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ബാഡ്ജറ്റില്‍ സംവിധാനങ്ങളും ഇല്ലാത്തത് രാഷ്ട്രീയ ലാഭം മുന്നില്‍ കണ്ടുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നീക്കിയിരിപ്പിലും പദ്ധതികളിലുമുള്ള വേര്‍തിരിവ് അപലപനീയമാണ്.കേരളത്തോട് തുടരുന്ന അവഗണനയും നീതികരിക്കാന്‍ ആവില്ല. വയനാടിന് പ്രത്യേക പാക്കേജ് ഇല്ലാത്തത് സങ്കടകരമാണ്. ആഡംബര വസ്തുക്കള്‍ക്കുള്ള നികുതിയിളവും ആവശ്യ സാധനങ്ങള്‍ക്കുള്ള വിലക്കയറ്റവും സാധാരണക്കാരനോടുള്ള നിലപാട് വ്യക്തമാക്കുന്നതാണെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.