Local NewsUncategorized

എന്‍വിബിഎസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയരക്ടറി സമ്മാനിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ ബാറ്റ്മിന്റന്‍ പരിശീലന കേന്ദ്രമായ ന്യൂ വിഷന്‍ ബാറ്റ് മിന്റന്‍ സ്‌പോര്‍ട് സ്ഥാപകനും മുഖ്യ പരിശീലകനുമായ മനോജ് സാഹിബ് ജാന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയരക്ടറി സമ്മാനിച്ചു. മീഡിയ പ്ളസ് സി.ഇ.ഒയും ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്. മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ഫൗസിയ അക്ബര്‍, എന്‍വിബിഎസ് ഡയറക്ടര്‍ ബേനസീര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഓണ്‍ ലൈനിലും മൊബൈല്‍ ആപ്‌ളിക്കേഷനിലും ലഭ്യമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!