Uncategorized
പ്രഥമ ഖത്തര്‍ ഇക്കണോമിക് ഫോറം ജൂണ്‍ 21 മുതല്‍ 23 വരെ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ബ്ലൂംബര്‍ഗിന്റെ മേല്‍നോട്ടത്തില്‍ പ്രഥമ ഖത്തര്‍ ഇക്കണോമിക് ഫോറം ജൂണ്‍ 21 മുതല്‍ 23 വരെ വെര്‍ച്വല്‍ പ്ളാറ്റ്് ഫോമില്‍ നടക്കും.
റീ ഇമാജിനിംഗ് ദി വേള്‍ഡ് എന്ന പ്രമേയത്തില്‍ ഫോറം ബ്ലൂംബര്‍ഗ് ലൈവ് നിര്‍മ്മിക്കുന്നതും ബ്ലൂംബര്‍ഗ് ന്യൂസ് എഡിറ്റോറിയല്‍ പ്രോഗ്രാം ചെയ്യുന്നതുമായ സവിശേഷ പരിപാടിയായിരിക്കുമിതെന്ന് സുപ്രീം ഓര്‍ഗനൈസിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധനകാര്യം, സാമ്പത്തിക ശാസ്ത്രം, നിക്ഷേപം, സാങ്കേതികവിദ്യ, ഊര്‍ജ്ജം, വിദ്യാഭ്യാസം, കായികം, കാലാവസ്ഥ എന്നീ മേഖലകളിലെ വിദഗ്ധരുടെ സാന്നിധ്യം ഈ സമ്മേളനത്തെ വ്യതിരിക്തമാക്കും.